ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. നമ്പുകണ്ടത്തിൽ സുരേന്ദ്രനൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം.
വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇയാളുടെ ഭാര്യ ഉഷ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺമക്കൾ ഉഷയുടെ ബന്ധുക്കൾക്കൊപ്പം മുഹമ്മയിലാണ് താമസിച്ചിരുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന മൂത്ത മകൾ സൂര്യയുടെ വിവാഹം ഉച്ചക്ക് 12 മണിക്ക് നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.
There is no ads to display, Please add some