കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ച് അപകടം. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ വാഹനം ഇടിച്ചത്.

കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗിയുമായി വന്ന ആംബുലൻസുമയാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനും പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed