കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5455 രൂപയിലും ഒരു പവന് 22 കാരറ്റിന് 43640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 43,320 രൂപയായിരുന്നു സ്വർണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്. എട്ടിന് 43,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. തുടർന്ന് ഇന്നലെ 80 രൂപയാണ് വില താഴ്ന്നത്.