കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. മാരുതി സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ കാഞ്ഞിരപ്പള്ളി ടൗണിൽ വെച്ച് മഹീന്ദ്ര ബൊലേറോയിൽ ഇടിക്കുകയും തുടർന്ന് അവിടെ നിന്നും പോയ വാഹനം കോവിൽ കടവിൽ വച്ച് അപകടത്തിൽ പെടുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.