അടൂർ : അടൂർ തട്ട റോഡിൽ മങ്കുഴി മിൽമ സൊസൈറ്റിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ പോസ്റ്റിലിടിച്ചു.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. റംബൂട്ടാൻ കയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വണ്ടി റോഡരികിലേക്ക് ഒതുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. പോസ്റ്റ് ഒടിഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ വൈദ്യുതി നിലച്ചു.