എരുമേലി: എരുമേലി ശ്രീനിപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയൻമല മുക്കാലി വീട്ടിൽ അമ്മിണിയമ്മ (72) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്നതിനിടെ ശ്രീനിപുരത്തു വച്ച് റോഡ് കുറുകെ കടക്കാൻ ശ്രമിച്ചപ്പോൾ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സംസ്കാരം നാളെ പത്തിന് ഉച്ചക്ക് 12 ന് കനകപ്പലം ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സുജ,സിബി,സിജി.

There is no ads to display, Please add some