തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് മലയടിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്.

രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന് വീട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അക്ഷയ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed