പത്തനംതിട്ട : കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന മീറ്റർ പരിശോധിക്കാൻ അജ്ഞാതനായ യുവാവ് എത്തുന്നതായി പരാതി.
പത്തനംതിട്ട തുമ്പമൺ പല്ലാക്കുഴി ഭാഗത്ത് ഇന്നലെ അജ്ഞാതനായ യുവാവ് വൈദ്യുത മീറ്ററുകൾ പരിശോധിക്കുകയും ആളുകളിൽ നിന്നും മേൽവിലാസവും ഫോൺ നമ്പറും ആവശ്യപ്പെടുകയും ചെയ്തു.
സംശയം തോന്നി വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.