കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 5405ൽ എത്തി. പവന് 240 രൂപ കുറഞ്ഞ് 43,240 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
