തൃശൂർ: തൃശ്ശൂർ ചേർപ്പ് പള്ളിക്ക് സമീപം ടിപ്പറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ടിപ്പർ ഡ്രൈവർ കാട്ടൂർ കിഴക്കിനകത്ത് വീട്ടിൽ ഷിജു (31) വിന് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ചേർപ്പിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിൽ എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഷിജുവിനെ ചേർപ്പ് ആക്ട്സ് പ്രവർത്തകർ കുറുക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *