കോട്ടയം: കോട്ടയം പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പി.ജെ (കുഞ്ഞായി ) ആണ് മരിച്ചത്.

പൈക പമ്പോലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുരുവിക്കൂട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിലെത്തിയ മാരുതി സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ ജോസഫിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.