കോട്ടയം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.
പള്ളിക്കത്തോട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി കെ മാത്യു അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി, കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു.
അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന രാഷ്ട്രീയ ഗൂഡാലോചനയാണിതെന്ന് കെ.എൻ നൈസാം ആരോപിച്ചു. വിദ്യാർത്ഥി സമൂഹം ഈ വിഷയത്തെ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി അഞ്ചാനി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ജോസ്, അജീഷ്,സുമേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.