കാഞ്ഞിരപ്പള്ളി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടന്നു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി. ജീരാജ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ഡിസിസി സെക്രട്ടറി അഡ്വ: പി.എ ഷമീർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പ്രൊഫ: റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി.
ഫിലിപ്പ് പള്ളിവാതുക്കൽ, ഒ.എം ഷാജി, ഷിനാസ് പട്ടിമറ്റം, നിബു ഷൗക്കത്ത്, ഉണ്ണി ചെറിയാൻ, പി മോഹന്‍, ഫസിലി കോട്ടവാതുക്കൽ, അഫ്സൽ കളരിക്കൽ, ഫൈസൽ മഠത്തിൽ, സന്തോഷ് മണ്ണനാനിയിൽ, നാദിർഷ കോനാട്ട്പറമ്പിൽ, താജുദ്ദീൻ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.