കൊല്ലം: കൊട്ടാരക്കര അർബൻ ബാങ്കിന് സമീപം അതിഥി തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം.
ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. വഴിയാത്രികരാണ് തലക്കടിയേറ്റ് ചോര വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ്പി, ഡി വൈ എസ് പി, കൊട്ടാരക്കര സി ഐ എന്നിവർ സ്ഥലത്തെത്തി. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പോലീസ് കേസെടുത്തു.
Updating….