കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ഇടതുപക്ഷ സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് യു ഡബ്ലിയു ഇ സി.
ഗുണ്ടാ ക്രിമിനൽ വിളയാട്ടത്തിലൂടെ സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് അൻവർഷാ കോനാട്ട്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഫസലി പച്ചവെട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുനിൽ തേനംമാക്കൽ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുത്ത അഡ്വ. പി ജീരാജ് നെ യോഗത്തിൽ അനുമോദിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ, ജനറൽ സെക്രട്ടറിമാരായ നിസു തേനംമാക്കൽ, സന്തോഷ് മണ്ണനാനിയിൽ, നജീബ് കാഞ്ഞിരപ്പള്ളി, ബിനു കുന്നുംപുറം, മറിയാമ്മ ടീച്ചർ, സെബാസ്റ്റ്യൻ കരുവേലിയിൽ, നാദിർഷ കോനാട്ടുപറമ്പിൽ,മണിക്കുട്ടൻ കുട്ടപ്പായി, അൻസാരി പായിപ്പാട്, ബിജോ സക്കറിയ, ഷാജി പുതുപ്പറമ്പിൽ, പോൾപി, സലിം പട്ടിമറ്റം തുടങ്ങിയവർ പങ്കെടുത്തു.
There is no ads to display, Please add some