കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് കുറഞ്ഞത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ സ്വർണത്തിന് 43760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.

രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 15ന് 44,000ൽ താഴെയെത്തി സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തി. അന്ന് 43,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed