കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നു പേരിൽ നിന്നായി ഒരു കോടി 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടരക്കിലോയോളം സ്വർണമാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ, ഉനൈസ് മുഹ്സിൻ, കാസർഗോഡ് സ്വദേശി അബ്ദുൾ അസീസ് എന്നിവരാണ് ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലായത്.

സംശയം തോന്നിയ ഡിആർഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. അടുത്ത കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed