പാലക്കാട്‌: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.

ഷൊർണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകട ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *