കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45) ആണ് മരിച്ചത്.

കൂടെ കാറിലുണ്ടായിരുന്ന റഹീസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു. റോഡിൽ ടാർ ചെയ്യാത്ത ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ടാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
