കൊച്ചി: മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം.

അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ഇന്നുചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സിപിഎം അംഗവും കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേസ് യൂണിയന്റെ സെക്രട്ടറിയുമായുള്ള പികെ അനില്‍കുമാര്‍ മിനി കൂപ്പര്‍ വാങ്ങിയത് വലിയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതോടെ ഭാര്യയുടെ പേരിലാണ് കാർ വാങ്ങിയതെന്ന വിശദീകരണവുമായി അനിൽകുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് മുഖവിലക്കെടുത്തില്ല.
