തൃശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്താണ് അപകടമുണ്ടായത്. പുത്തന്‍പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *