പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണത്തിൽ ആളുകൾക്ക് പരിക്ക്. അഞ്ച് പേർക്ക് കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കും ആണ് നായയുടെ കടിയേറ്റത്.

മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കും ആണ് സംഭവം ഉണ്ടായത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed