തിരുവനന്തപുരം: പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. 2023 സെപ്തംബർ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.
കേരള സംസ്ഥാന ഐ ടി മിഷന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും അറിയിപ്പിലുണ്ട്.
അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.
