ജമ്മു: ഉത്തരേന്ത്യയിൽ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 1.30ന് ശേഷം ഉണ്ടായ ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശ്രീനഗറിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽനിന്ന് ഇറങ്ങിയോടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിവിധ കടകളിൽനിന്നവരും പരിഭ്രാന്തരായി.

ഭൂചലനത്തിന്റെ ആഘാതത്തിൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഇളകുന്നതിന്റെ വിഡിയോകൾ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കവുച്ചു. കഴിഞ്ഞ മാസവും ഡൽഹിയിൽ ഭൂചലനമുണ്ടായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *