പാറത്തോട് : ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷവും എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പാറത്തോട് പാടിക്കൽ കൾച്ചറൽ സെൻററിൽ നടന്നു.
പ്രസിഡന്റ് ഷാജി പാടിക്കൽ അധ്യക്ഷത വഹിച്ച യോഗം, അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോണിക്കുട്ടി മാഠത്തിനകം, അസോസിയേഷൻ സെക്രട്ടറി നാസർ മുണ്ടക്കയം, കലാകാരൻ ശിഹാബ് അലിഫ്, ജിജു ബിജുമോൻ, പി എച്ച് ഷംസുദ്ദീൻ, റജീന നവാസ്, പ്രിയ ബിനോയ്, ബാവൻ ജി, റീന ഷാമോൻ എന്നിവർ പ്രസംഗിച്ചു.
