കോട്ടയം: കോട്ടയം കുമരകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കങ്ങഴ സ്വദേശി ശ്രീകല (59) ആണ് മരിച്ചത്.
കൈപ്പഴമുട്ട് പാലത്തിന് സമീപം ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. ചേർത്തല ഭാഗത്തു നിന്നും വന്ന സ്കോർപിയോ കാർ മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കോട്ടയം ഭാഗത്തു നിന്നും വന്ന ടൊയോട്ട കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.

അപകടത്തിൽ 5 പേർക്കു പരിക്കേറ്റു. സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാർ (43), നിഖിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ച ശ്രീകല പരിയാരം മെഡിക്കൽ കോളേജിലെ ഡോ. നിഖിലിന്റ മാതാവാണ്.
