കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കുരിശു കവലയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

വ്യാഴാഴ്ച രാത്രി 11:00 മണിയോടെ ആയിരുന്നു സംഭവം. മണിമലയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വന്ന ഒമിനി വാനും, കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു ഹുണ്ടായി ഇയോൺ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

റോങ്ങ് സൈഡിൽ ഓവർടേക്ക് ചെയ്തു വന്ന ഇയോൺ കാർ ഒമിനി വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ ഇയോൺ കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *