ആലപ്പുഴ: പുന്നമൂട്ടിൽ ആറു വയസ്സുള്ള സ്വന്തം മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് (ആറ്) ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അതേസമയം, പ്രതിക്കു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *