ഇടുക്കി: തൊടുപുഴ ആലക്കോട് കച്ചിറപ്പാറ പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. പാറമടയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ നിർമ്മിച്ചിരുന്ന താൽക്കാലിക ഷെഡിൽ മഴയത്ത് തൊഴിലാളികൾ നിൽക്കുമ്പോൾ ആയിരുന്നു ശക്തമായ മിന്നൽ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *