കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തു നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്.
എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ ബിന്ദു അശോകനാണ് വിജയിച്ചത്. ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ശാന്തി ജോസിനെയും യുഡിഎഫ് സ്ഥാനാർഥി മഞ്ജു ജയമോനെയുമാണ് ബിന്ദു അശോകൻ പരാജയപ്പെടുത്തിയത്.
എൽഡിഎഫ് സ്ഥാനാർത്ഥി 264 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 252 വോട്ട് ലഭിച്ചു. എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർത്ഥി 239 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
