തൃശൂർ: തൃശൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇന്ന് രാവിലെ മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.

ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *