കാഞ്ഞിരപ്പള്ളി: അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകൾക്ക് വർണക്കടലാസും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം ഗംഭീരമാക്കി അങ്കണവാടികൾ.

ഒന്നാം മയിൽ 69 ആം നമ്പർ അങ്കണവാടി പ്രവേശനോത്സവം അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി പ്രസിഡന്റ് (ALMC) അൻസാരി ഉദ്ഘാടനം ചെയ്തു.

വർണ്ണക്കടലാസുകളിൽ തീർത്ത റോസാപ്പൂവ് നൽകിയാണ് ജീവനക്കാർ പുതുതായി എത്തിയവരെ വരവേറ്റത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ മോടി പിടിപ്പിച്ചു. മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാന വിതരണവും നടത്തി.

ഗ്രാമ പഞ്ചായത്തംഗം അനുഷിയ സുബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അങ്കണവാടി ടീച്ചർ വിശ്വമോഹിനി സ്വാഗതം ആശംസിച്ചു. സിഡിഎസ് നുസൈബ ഇർഷാദ്, സഫറുള്ള ഖാൻ സുബിൻ സലിം അയിഷാ ബീഗം, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. യോഗത്തിനുശേഷം പായസം വിതരണവും നടന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *