എരുമേലി: എരുമേലിയിൽ ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മുണ്ടക്കയം – എരുമേലി റോഡിൽ കണ്ണിമലയിൽ ആയിരുന്നു അപകടം.

ലോഡ് കയറ്റി വന്ന ലോറി കണ്ണിമല കയറ്റത്തിൽ തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജെസിബി എത്തിച്ച് ലോഡ് നീക്കിയ ശേഷമാണ് ലോറി ഉയർത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *