കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തന്നെ തുടരുകയാണ് സ്വർണവില
ഒരു പവൻ സ്വർണത്തിന് 44,440 രൂപയാണ് വിപണന വില. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,555 രൂപയിലും തുടരുകയാണ്. 45760 രൂപ വരെ ഈ മാസം വില ഉയര്‍ന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീടാണ് കുറഞ്ഞ് മേല്‍പ്പറഞ്ഞ വലിയിലെത്തിയിരിക്കുന്നത്.
