വയനാട്: വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ, നിരവധി പേർ ആശുപത്രിയിൽ. കല്‍പ്പറ്റയിലെ മുസല്ല റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര് ഉള്‍പ്പെടെ ഇരുപതിലധികം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത വയനാട് കൽപ്പറ്റയിലെ മുസല്ല റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചതായാണ് ലഭിക്കുന്ന വിവരം.
