അഹമ്മദാബാദ്: ആരാധകരെ നിരാശരാക്കി ഐപിഎല്‍ പതിനാറാം സീസണിന്റെ കലാശ പോരാട്ടത്തിനായി ടോസ് ഇടാൻ അരമണിക്കൂർ മാത്രം ശേഷിക്കെ വില്ലനായി മഴയെത്തി. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഏറ്റുമുട്ടുക.

ഫൈനൽ മത്സരത്തിന് ഭീഷണിയായി മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. എന്നാൽ ശുഭാപ്തി വിശ്വാസത്തോടെ കളി ആസ്വദിക്കാൻ എത്തിയ ആരാധകർക്ക് നിരാശ ഒരുക്കിക്കൊണ്ടാണ് മഴയുടെ എൻട്രി. ഇതോടെ പിച്ചുപൂർണ്ണമായി മൂടിയിരിക്കുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *