കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. മൈലാപ്പൂര് സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു.
മൈലാപൂര് ഡീസന്റജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ റോഡ് റോളര്‍ ജയദേവിന്റെ കാലില്‍ കയറുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് ജയദേവിനെ പുറത്തെടുത്തത്.
പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ റോഡ് റോളർ ഇടിച്ച് തകർത്തു.
