കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 45000 രൂപയാണ്. 200 രൂപയാണ് പവന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 5625 രൂപയാണ് ഇന്നത്തെ വിപണന നിരക്ക്.
രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 45,000ല്‍ താഴെ എത്തിയ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.
