മലപ്പുറം : കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങിയതായി റിപ്പോർട്ട്. കരുവാരക്കുണ്ടിൽ മലയിൽ കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മല കാണാൻ എത്തിയവരാണ് കുടുങ്ങിയത്.
മൂന്ന് പേരടങ്ങിയ സംഘമാണ് മലയിലേക്ക് കയറിയത്. ഇവരിൽ ഒരാൾ മാത്രമാണ് തിരികെ വന്നത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന.
