മധ്യപ്രദേശ്: കുനോ നാഷണൽ പാർക്കിൽ രണ്ടുമാസം പ്രായമായ ചീറ്റക്കുട്ടി ചത്തു. ‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ജ്വാല എന്ന പെൺ ചീറ്റയുടെ നാല് കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തതെന്നാണ് റിപ്പോർട്ട്.
കുനോ ഫോറസ്റ്റ് ഓഫീസർ പറയുന്നതനുസരിച്ച്, ഇതോടെ പാർക്കിലെ കുഞ്ഞുങ്ങളുടെ എണ്ണം നാലിൽ നിന്ന് മൂന്നായി കുറഞ്ഞു. വനംവകുപ്പ് സംഘം മരണകാരണംകണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
70 വർഷത്തിന് ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിലൊന്നാണ് ചത്തത്. രണ്ടാഴ്ച്ച മുമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തിരുന്നു.
