മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം.
സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രിയാണ് പീഡനശ്രമം നടന്നത്. മലപ്പുറംവളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം.
ഉടൻ യുവതി എമർജൻസി നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പിന്നാലെ വളാഞ്ചേരിയിൽ വച്ച് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.


