കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടും സർക്കാരും വനംവകുപ്പും അനാസ്ഥ തുടരുന്നെന്ന് ആരോപിച്ച് എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ (തിങ്കൾ) പ്രതിഷേധമാർച്ചും ധർണയും നടത്തുമെന്ന് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി.
രാവിലെ 11 മണിക്ക് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം പി, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, എരുമേലി മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മഹിളാ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ആശ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, നാസർ പനച്ചി ബിനു മറ്റക്കര എന്നിവരും കോൺഗ്രസ് സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
