വയനാട് : കൽപറ്റയിൽ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.
കൽപ്പറ്റ പുളിയാർമല ഐടിഐ വിദ്യാർത്ഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു (19) നാണ് പരിക്കേറ്റത്. പുളിയാർ മലയിലെ ബസ് സ്റ്റോപ്പിൽ വെച്ച് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ നന്ദു വിനെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

There is no ads to display, Please add some