പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്നും കേരള കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നു.
തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് യോഗം പോലും ചേരാതെയാണ് പ്രസിഡണ്ടിനെ കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ചതാണ് കേരള കോൺഗ്രസിനെ പ്രകോപിപ്പിച്ചത്.
കേരള കോൺഗ്രസ് ബഹിഷ്കരണത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്
