കോട്ടയം: പൊൻകുന്നം – പാല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടം. ഒരാൾക്ക് ഗുരുതര പരിക്ക്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഒന്നാം മൈലിൽ വഴിയോരത്ത് കടല കച്ചവടം നടത്തിയിരുന്നയാളുടെ കടയിലേക്ക് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്നവരുടെ കാർ ഇടിച്ചുകയറുകയായിരുന്നു.
മാരുതി സുസുക്കി ആൾട്ടോ 800 ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇയാൾ അടുത്തുള്ള ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
updating….
