പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധു(65) ആണ് മരിച്ചത്.
തണ്ണിത്തോട് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും നിർമ്മാണ സാധനങ്ങൾ എടുക്കാൻ പോയ ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തു വെച്ച് തന്നെ ടിപ്പർ ഡ്രൈവർ മരിച്ചു.
കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ എം എസ് പ്രസാദിന്റെ സഹോദരനാണ് വാഹനാപകടത്തിൽ മരിച്ച മധു. കോന്നി ഫയർ ഫോഴ്സ് സ്ഥലത്തു എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്.
