തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20 ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പ്ലസ് ടു പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും.
അതേസമയം ജൂൺ മാസം ഒന്നിന് സ്കൂളുകൾ തുറക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളുകളിൽ എത്തിച്ചേരുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽവർധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതലഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
