കൊച്ചി: കൊച്ചി ജിയോ ഇൻഫോപാർക്കില്‍ തീപിടുത്തം. ജിയോ ഇൻഫോ പാർക്ക് ഐ.ടി കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജീവനക്കാർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി.
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. നാല് നിലയുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് നാലാം നിലയിലേക്കും പടർന്നു പിടിച്ചു.
ഇരുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് നിയന്ത്രിച്ചു. തീപിടിച്ചതിന് പിന്നാലെ സംഭവ സ്ഥലത്ത് വൻ ഗതാഗത കുരുക്കിനാണ് വഴിവെച്ചത്.
