ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം.
വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ, ഉമാങ് ആപ്പുകൾ എന്നിവയിലൂടെയും results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.
ഈ വർഷം 39 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. സിബിഎസ്ഇ 10–ാം ക്ലാസ് ഫലവും വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
