എറണാകുളം: സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകളടക്കമുള്ളവരുടെ ഹരജികളിലാണ് ഉത്തരവ്.
ചൂടിനെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ ഒരുക്കിവേണം ക്ലാസുകള്‍ നടത്തുവാന്‍. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
